തിരുവല്ല: സംസ്ഥാനത്തെ ബാറുകളുടെ സമയം ദീർഘിപ്പിച്ച സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി. ടൂറിസം വ്യവസായം ശക്തിപ്പെടുത്തുന്നതിൻ്റെ പേരിൽ കേരളത്തെ മദ്യത്തിൽ മുക്കാനുള്ള നടപടി ആശങ്കാജനകമാണ്. മദ്യത്തിൻ്റെ ലഭ്യത കുറയ്ക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തവർ പൂട്ടിയ ബാറുകൾ പോലും തുറന്നു. മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽ നിർമ്മിക്കുന്ന പുതിയ കേരള സർക്കാർ ബ്രാൻഡിക്ക് മികച്ച പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് സമ്മാന തുക വാഗ്ദാനം ചെയ്യുന്ന സർക്കാർ ശൈലി അപഹാസ്യമാണ്. വ്യാപകമായി രാസലഹരിയും മയക്കുമരുന്നും ലഭ്യമാകുന്ന സംസ്ഥാനത്ത് ഇത്തരം അലസമായ മദ്യ നയം നാട്ടിൽ വലിയ അരാജകത്വം ഉണ്ടാക്കും. നാടിൻ്റെ സമാധാനവും സദാചാരവും നശിപ്പിക്കുന്ന ഇത്തരം സമീപനങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം. മദ്യത്തിൻ്റെ ഉൽപാദനവും ലഭ്യതയും കുറച്ച് മദ്യ വർജ്ജനം പ്രോത്സാഹിപ്പിക്കുകയും നിയമ വിരുദ്ധ ലഹരിവസ്തുക്കളുടെ വില്പനക്കും ഉപയോഗത്തിനുമെതിരെ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് എൻസിഎംജെ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്റ്റേറ്റ് പ്രസിഡണ്ട് അഡ്വ പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, വർക്കിങ് പ്രസിഡണ്ട് പാസ്റ്റർ തോമസ് എം പുളിവേലിൽ, ട്രഷറർ ബാബു വന്മേലിൽ, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ,ഫാദർ ജോണിക്കുട്ടി, ഫാദർ ഗീവർഗീസ് കോടിയാട്ട്, ഫാദർ ഷാജി കെ ജോർജ്,ഫാദർ ഒ എം സാമുവേൽ, അനീഷ് കെ തോമസ്, ഫാദർ എൽ ടി പവിത്രസിംഗ്, ഫാദർ പി എ ഫിലിപ്പ്, ഷിബു കെ തമ്പി, കോശി ജോർജ്, ഷാജി ഫിലിപ്പ്,ബിനു പാപ്പച്ചൻ, പാസ്റ്റർ സാം മൂവാറ്റുപുഴ,ഫാദർ സാജു തോമസ്, ബിനു പന്തളം എന്നിവർ പ്രസംഗിച്ചു.
9847340246

Comments are closed.