Ultimate magazine theme for WordPress.

അർമേനിയൻ കാതോലിക്കോസിനെതിരെ കേസ്; രാജ്യം വിടുന്നത് തടഞ്ഞു

യെരേവാൻ: അർമേനിയൻ സഭയുടെ പരമാധ്യക്ഷൻ കാതോലിക്കോസ് കരേകിൻ രണ്ടാമനെതിരെ ക്രിമിനൽ കേസെടുത്ത് അർമേനിയൻ സർക്കാർ. പ്രധാനമന്ത്രി നിക്കോൾ പഷിനിയനുമായി സഭാനേതൃത്വം കടുത്ത ഭിന്നതയിലായിരിക്കെയാണ് ഈ നീക്കം.

യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്ന് ഓസ്ട്രിയയിൽ നടക്കാനിരുന്ന സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സഭയുടെ സ്വയംഭരണാധികാരത്തെ തകർക്കാനുള്ള ഗൂഢശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. നേരത്തെ ആർച്ച് ബിഷപ്പ് ബഗ്രാത് ഗൽസ്താനിയൻ ഉൾപ്പെടെയുള്ള പ്രമുഖ വൈദികരെയും സർക്കാർ തടങ്കലിലാക്കിയിരുന്നു.

Sharjah city AG

Comments are closed.