Ultimate magazine theme for WordPress.

ഹിലരി ക്ലിന്റന്റെ നയതന്ത്ര നിലപാടുകൾ ചർച്ചയാകുന്നു

 

യുഎസ് : പാശ്ചാത്യ രാജ്യങ്ങൾ കുടിയേറ്റ നയങ്ങളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന ഹിലരിയുടെ പ്രസ്താവന സമ്മേളനത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. അനിയന്ത്രിതമായ കുടിയേറ്റം പലപ്പോഴും വലതുപക്ഷ പോപ്പുലിസ്റ്റ് ശക്തികൾക്ക് വളരാൻ അവസരമൊരുക്കുന്നുണ്ടെന്നും, ജനാധിപത്യം സംരക്ഷിക്കാൻ അതിർത്തികൾ സുരക്ഷിതമാക്കേണ്ടത് അനിവാര്യമാണെന്നും അവർ ഓർമ്മിപ്പിച്ചു. ലിബറൽ പക്ഷത്തുനിന്നുള്ള ഈ നിലപാട് മാറ്റം ആഗോള രാഷ്ട്രീയത്തിൽ പുതിയ സംവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.

റഷ്യ-ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അവർ രൂക്ഷമായി വിമർശിച്ചു. ട്രംപിന്റെ വിദേശനയങ്ങൾ നാറ്റോ സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ആഗോള സുരക്ഷയെ അപകടത്തിലാക്കുമെന്നും അവർ വാദിച്ചു. കൂടാതെ, ലിംഗാധിഷ്ഠിത പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ചെക്ക് പ്രതിനിധിയുമായി അവർ നേരിട്ട് സംവാദത്തിൽ ഏർപ്പെട്ടതും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

 

Sharjah city AG

Comments are closed.