തിരുവനന്തപുരം : കാഞ്ഞിരംകുളം അസംബ്ലിസ് ഓഫ് ഗോഡ് സഭ ചാവടി റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് അപ്പുകുട്ടൽ കന്ന എന്ന വ്യക്തി പഞ്ചായത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊളിച്ച് മാറ്റാൻ തീരുമാനിക്കുകയായിന്നു. 2025 ഒക്ടോബർ മാസം എൽ ഡി എഫ് പഞ്ചായത്ത് ഭരിക്കുമ്പോൾ ആയിരുന്നു ഇങ്ങനെ ഒരു പരാതി ഉയർന്ന് വന്നത്. പഞ്ചായത്ത് സഭക്ക് നോട്ടീസ് നൽകി. എന്നാൽ ആ നോട്ടിസിൻ്റെ മറുപടിയായി കാഞ്ഞിരംകുളം പഞ്ചായത്തിൽ വിവിധ ക്ഷേത്രങ്ങളുടെയും ക്രൈസ്തവ ദേവാലയങ്ങളുടെയും മറ്റ് ആരാധനാലയങ്ങൾ സ്ഥാപനങ്ങൾ സ്ഥാപിച്ചിരിക്കുന്ന ആർച്ചുകൾ നിലനിൽക്കുമ്പോൾ ഒരു പെന്തക്കോസ്ത് സഭയുയുടെ ആർച്ച് മാത്രം എടുത്ത് മാറ്റാൻ പറയുന്നതിൻ്റെ പക്ഷാപതപരമായ നടപടി ചൂണ്ടി കാണിച്ച് മറുപടി കൊടുത്തിട്ടും പഞ്ചായത്ത് ആ മറുപടി അംഗീകരിച്ചില്ല.
പിസിഐ സംസ്ഥാന കൺവീനർ പാ. കെ എ തോമസിൻ്റെയും ബ്രദർ അലക്സ് ജോസിൻ്റെയും നേതൃത്വത്തിൽ നൂറ് കണക്കിന് വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് സ്ഥലം എം എൽ എ എം വിൻസൻ്റ് സംഭവ സ്ഥലം സന്ദർശിക്കുകയും തുടർന്ന് പി സി ഐ സഭക്ക് വേണ്ടി മുൻപോട്ട് വെച്ച ആവശ്യങ്ങൾ പഞ്ചായത്ത് സെക്രട്ടറിയും പോലീസ് അധികാരികളുമായി സംസാരിച്ച് അംഗികരിക്കുകയാരിരുന്നു. സഭക്ക് ദോഷകരമായ ഒരു തീരുമാനവും ഈ വിഷയത്തിൽ ഉണ്ടാകുകയില്ല എന്ന് എം എൽ എ സഭാ പാസ്റ്റർ ശാമുവൽ ജോസഫിന് വിശ്വാസികളുടെ മുമ്പിൽ ആയിരിക്കെ വാക്ക് കൊടുത്തു. ആ ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചു.
പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ നെയ്യാറ്റിക്കര താലൂക്ക് സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ അജി ഏദൻ്റെ നേതൃത്തിൽ കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു. അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല ഡയറക്ടർ കർത്തൃദാസൻ പാസ്റ്റർ സനൽകുമാറും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡേർസ് സെക്ഷൻ പ്രസിഡൻറ് പാസ്റ്റർ മാത്യുവും സഹ പ്രവർത്തകരും പ്രതിക്ഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Comments are closed.