മാരാമൺ: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സമർപ്പിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തണമെന്ന് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. 131-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അത് പുറത്തുവിടാത്ത സർക്കാർ നടപടിയിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. റിപ്പോർട്ടിലെ ശുപാർശകൾ അറിയാൻ വിശ്വാസ സമൂഹത്തിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത അധ്യാപകർക്കായി ക്ഷേമനിധി രൂപീകരിക്കാനുള്ള നീക്കം സഭാ കാര്യങ്ങളിൽ സർക്കാർ ഇടപെടാനുള്ള പിൻവാതിൽ നീക്കമായി മാറരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Comments are closed.