കാഠ്മണ്ഡു: രാഷ്ട്രീയ പ്രതിസന്ധികൾക്ക് വിരാമമിട്ട് നേപ്പാൾ മാർച്ച് 5-ന് പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നു. കെ.പി. ശർമ്മ ഒലി സർക്കാരിന്റെ പതനത്തിന് കാരണമായ യുവജന പ്രക്ഷോഭങ്ങൾക്ക് ശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പ് രാജ്യത്ത് പുതിയ രാഷ്ട്രീയ ശക്തികൾക്ക് കരുത്തേകും. അഴിമതിരഹിത ഭരണത്തിനായി യുവാക്കൾ രംഗത്തിറങ്ങുന്നത് പ്രതീക്ഷ നൽകുന്നതാണെന്ന് അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ഫാ. സിലാസ് ബൊഗാട്ടി പറഞ്ഞു. സുഗമമായ വോട്ടെടുപ്പിനായി രാജ്യമുടനീളം കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Comments are closed.