കിസ്മായോ: സോമാലിയയിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദമ്പതികളും മൂന്ന് മക്കളും വധഭീഷണി മൂലം ഒളിവിൽ കഴിയുന്നു. ഫാത്തിമ ജുമ, ഭർത്താവ് ഇബ്രാഹിം മുഹമ്മദ് എന്നിവരാണ് തങ്ങളുടെ ജന്മനാടായ കിസ്മായോയിൽ നിന്ന് പലായനം ചെയ്തത്.
ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡനം നേരിടുന്ന രണ്ടാമത്തെ രാജ്യമായ സോമാലിയയിൽ മതം മാറുന്നത് വധശിക്ഷയ്ക്ക് തുല്യമായ കുറ്റമായാണ് തീവ്രവാദി ഗ്രൂപ്പുകൾ കാണുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ജീവിതത്തിനുമായി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടുകയാണ് ഈ കുടുംബം.

Comments are closed.