ഇറാനിലെ ക്രൈസ്തവ വേട്ട; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പരാതി
ജനീവ: ഇറാനിൽ ക്രൈസ്തവർക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പരാതി നൽകി എ സി എൽ ജെ. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരെ ഇറാൻ ഭരണകൂടം ലക്ഷ്യം വെക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി.
2026 ജനുവരിയിൽ മാത്രം ഫാർസ് പ്രവിശ്യയിൽ നിരവധി വിശ്വാസികളെ അറസ്റ്റ് ചെയ്തതായും ബൈബിളുകൾ ഉൾപ്പെടെയുള്ളവ കണ്ടുകെട്ടിയതായും റിപ്പോർട്ടുണ്ട്. ദേശീയ സുരക്ഷയുടെ പേരിൽ വിശ്വാസികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ആഗോള സമൂഹം ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.

Comments are closed.