Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് മസ്‌കറ്റ്: ഗാലയിലും റൂവിയിലും ഫ്രൈഡേ വർഷിപ് മീറ്റിംഗ്

മസ്‌കറ്റ്: ഒമാനിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസികൾക്കായി ചർച്ച് ഓഫ് ഗോഡ് മസ്‌കറ്റ് വിവിധ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച ആരാധനകൾ സംഘടിപ്പിക്കുന്നു. മസ്‌കറ്റിലെ പ്രധാന കേന്ദ്രങ്ങളായ ഗാല, റൂവി എന്നിവിടങ്ങളിലാണ് ആരാധനാ യോഗങ്ങൾ നടക്കുന്നത്.

ഗാല : രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ പി.സി.ഒ ചർച്ച് ക്യാമ്പസിലെ ഹാൾ നമ്പർ 1-ൽ ആരാധന നടക്കും. ബിഷപ്പ് ബെഥേൽ തോമസ്, പാസ്റ്റർ അലക്സാണ്ടർ ഗീ വർഗീസ് എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 99700490.
റൂവി : രാവിലെ 9:30 മുതൽ 11:30 വരെ റൂവി അനക്സ് ഹാളിലാണ് ആരാധന ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ പാപ്പച്ചൻ, പാസ്റ്റർ ബാബുരാജ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 78166553.

ഒമാനിൽ പുതുതായി എത്തിയവർക്കും സത്യത്തിലും ആത്മാവിലും ആരാധിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതമെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു.

Sharjah city AG

Comments are closed.