Ultimate magazine theme for WordPress.

ബ്രിട്ടാനിക്ക മാപ്പിൽ ഇസ്രായേലില്ല; പ്രതിഷേധത്തെത്തുടർന്ന് തിരുത്തൽ

ലണ്ടൻ: ഇസ്രായേൽ എന്ന രാജ്യത്തെ ഒഴിവാക്കി പ്രദേശം മുഴുവൻ പാലസ്തീൻ എന്ന് അടയാളപ്പെടുത്തിയ ഭൂപടം ബ്രിട്ടാനിക്ക കിഡ്‌സ് എഡിഷനിൽ നിന്ന് നീക്കം ചെയ്തു. ബ്രിട്ടീഷ് അനുകൂല ഇസ്രായേൽ നിയമ സംഘടനകളുടെയും മാധ്യമങ്ങളുടെയും ഇടപെടലിനെത്തുടർന്നാണ് നടപടി.

ഇസ്രായേലിന്റെ അസ്തിത്വം മായ്ച്ചുകളയുന്ന രീതിയിലുള്ള വിവരങ്ങളാണ് വെബ്സൈറ്റിൽ നൽകിയിരുന്നതെന്ന് വിമർശനം ഉയർന്നിരുന്നു. നിലവിൽ ഇസ്രായേൽ, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണിതെന്ന് വ്യക്തമാക്കി ബ്രിട്ടാനിക്ക മാപ്പിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്. ദി ടെലഗ്രാഫ് പത്രം ഈ വിഷയത്തിൽ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് ബ്രിട്ടാനിക്ക വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്തിയത്.

Sharjah city AG

Comments are closed.