Ultimate magazine theme for WordPress.

സഭയിൽ കൃപാവരങ്ങൾ നിന്നു പോയോ ?

പാസ്റ്റർ ഫിലിപ്പ് പി തോമസ്

നാം അറിയാതിരിക്കരുത് എന്ന് ബൈബിൾ പഠിപ്പിക്കുന്ന നാലു കാര്യങ്ങളുണ്ട്. കൃപാവരങ്ങളെക്കുറ്റിച്ച് അറിവില്ലാതിരിക്കരുത്; യിസ്രായേൽ മക്കളെ ദൈവം മരുഭൂമിയിൽ തള്ളിയിട്ടു കളഞ്ഞത് അറിയാതിരിക്കരുത്; നിദ്രപ്രാപിച്ചവരെക്കുറിച് അറിയാതിരിക്കരുത്; കള്ള പ്രവാചകന്മാരെക്കുറിച്ച് അറിയാതിരിക്കരുത് എന്നിവയാണ്
അവ.

കൃപാവരങ്ങളെക്കുറിച്ച് വളരെ വികലമായ അറിവാണ് പല പെന്തക്കോസ്ത് വിശ്വാസികൾക്കുമുള്ളത്. കൃപാവരം എന്നു കേട്ടാൽ
പലരുടെയും ധാരണ പ്രവചനം മാത്രമാണ്. പ്രവചനം എന്നത് പല കൃപാവരങ്ങളിൽ ഒരു കൃപാവരമാണ് .

കൃപാവരങ്ങൾ ഒന്നാം നൂറ്റാണ്ടിൽ നിന്നു പോയെന്നും ,ഇപ്പോൾ കൃപാ
വരങ്ങൾ ഇല്ലായെന്നും പഠിപ്പിക്കുന്നവരും ഉണ്ട്. അവർ അതിന് ആധാരമായി എടുക്കുന്ന വാക്യം 1 കൊരിന്ത്യർ 13 ൻ്റെ 8 മുതൽ 10-ാം വാക്യം വരെയാണ്:

സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും”

ഇവിടെ സ്നേനത്തിൻ്റെ അനശ്വരതയാണ് ചിന്താവിഷയം. കൃപാവര
ങ്ങളെക്കാൾ ശ്രേഷ്ഠമായ സ്ഥാനമാണ് സ്നേഹത്തിന്. സ്നേഹമില്ലായെങ്കിൽ വരങ്ങൾക്ക് പ്രസക്തി ഇല്ല. പ്രവചനം,ഭാഷവരം, ജ്ഞാനം, എന്നിവയാണ് നിന്നു പോകും എന്ന് പറഞ്ഞിരിക്കുന്നത് .അത് സംഭവിക്കുന്നത് പൂർണമായത് വരുമ്പോഴാണ്.

എന്താണ് പൂർണമായ
തെന്നതാണ് തർക്കം .12 -ാം വാക്യം ” ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും, ” പൂർണമായത് വരുമ്പോൾ “മുഖാമുഖമായി കാണും ” എന്നു പറഞ്ഞിരി
ക്കുന്നത് കർത്താവിനെ മുഖാമുഖമായി കാണുന്നതിനെക്കുറിച്ചാണ് .
1 യോഹ 3:2 ൽ ” അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.” അവൻ എന്നു പറഞ്ഞി
രിക്കുന്നത് നമ്മുടെ കർത്താവിനെ കുറിച്ചാണല്ലോ ?നാം മുഖാമുഖം
കാണുവാൻ കാത്തിരിക്കുന്നത് കർത്താവിനെയാണ് .പുർണമായത് അഥവാ കർത്താവിൻ്റെ വരവിൽ കൃപാവരങ്ങൾ നിന്നു പോകും. പിന്നീട് അതിൻ്റെ ആവശ്യം ഇല്ലല്ലോ .

കർത്താവിൻ്റെ വരവു വരെ
സഭയിൽ കൃപാവരങ്ങൾ ഉണ്ടാകും എന്നതിൻ്റെ സൂചന 1 കൊരി 1:7 ൽ കാണുന്നു .” ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു.”

പ്യുർണമായത് എന്നത് എഴുതി തീർന്ന ബൈബിൾ ആണ് എന്ന് തർക്കിക്കുന്നവരുണ്ട്. എന്നാൽ ഭാഷാ വരവും പ്രവചനവരവും ഉപയോഗിച്ചല്ല ബൈബിൾ എഴുതപ്പെട്ടത് .അതുകൊണ്ട് തന്നെ ,ബൈബിൾ
എഴുതി തീർന്നതുകൊണ്ട്‌ വരങ്ങൾ ഇനി ആവശ്യമില്ലായെന്ന വാദ
ത്തിൽ കഴമ്പില്ല. ബൈബിൾ എഴുതപ്പെട്ടത് “ദൈവശ്വാസീയമാക
യാൽ ” ( All scripture is given by inspiration of God ) എന്ന് 2 തിമോ 3:16 ൽ കാണുന്നു .പൗലോസിൻ്റെഎഴുത്തുകൾ”യേശു
ക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ” (ഗലാ 1:12 ) എന്നും കാണുന്നു .

പ്രവചനവും ഭാഷാ വരവും ജ്ഞാനവും എന്തിന് ഒന്നാം നൂറ്റാണ്ടിന് ശേഷം നിന്നു പോകണം ?എന്തിനാണ് പ്രവചനം നൽകപ്പെട്ടിരിക്കു
ന്നത് ? ” പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു (1കൊരി 14:3) “. ഇത് നിന്നു പോകേണ്ടതല്ലല്ലോ .ആ ത്മിക വർദ്ധനവും ആശ്വാസവും കർത്താവിൻ്റെ വരവു വരെയും
ആവശ്യമാണല്ലോ ?

” യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു (അ.പ്ര 15:32) “. എന്നും നാം വായിക്കുന്നു .ഈ ശുശ്രുഷ ഇന്ന് നമുക്ക്
ആവശ്യം ഇല്ലേ ?

അന്യഭാഷയിൽ സംസാരിക്കുന്നവർ ആത്മിക വർദ്ധനവു വരുത്തുന്നുവെന്ന് 1 കൊരി 14:4ൽ പറയുന്നു . “നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു” എന്നാണ് അഞ്ചാം വാക്യ
ത്തിൽ അപ്പോസ്തലൻ പറയുന്നത് . ഇതും എന്തിന് നിന്നു പോകണം . ഉടനെ നിന്നു പോകാനുള്ളതാണെങ്കിൽ പതിനാലാം അധ്യായം എന്തിന്
എഴുതി തന്നു ? ഭാഷാ വരം ഉള്ളവർ വ്യാഖ്യാനവരത്തിനായി പ്രാർത്ഥിക്കുവാൻ എന്തിന് ആവശ്യപ്പെട്ടു ?അന്യഭാഷയെ കുറിച്ചും പ്രവചനത്തെ കുറിച്ചും വളരെ വിസ്തരിച്ച് എഴുതിയിട്ട് അധ്യായം അവസാനിപ്പിക്കുന്നത് ” അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു” (14:39) എന്നു പറഞ്ഞു കൊണ്ടാണ്.ഇതിൽ നിന്നും ഇവ നിന്നു പോയിട്ടില്ലായെന്ന് വ്യക്തമാണല്ലോ ?

ജ്ഞാനം നിന്ന് പോയോ ? ദൈവിക ജ്ഞാനം, ദൈവിക സത്യങ്ങളുടെ ആഴമായ അറിവ് ആണ് .അതും നിന്നുപോയോ ? ഓരോ ദിവസവും ദൈവിക സത്യങ്ങൾ കൂടുതൽ അറിവാൻ നാം ശ്രമിക്കുകയല്ലേ
വേണ്ടത് ? ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നതു പോലെ കൃപാവരങ്ങൾ ഒന്നുപോലുംനിന്നു പോയിട്ടില്ല .കർത്താവിൻ്റെ മടങ്ങിവരവു വരെയും നമ്മുടെ ആത്മിക വർദ്ധനവിനായി നൽകപ്പെട്ടിരിക്കുന്ന കൃപാവരങ്ങൾക്കായി
പ്രാർത്ഥിക്കാം .ലഭിച്ചിട്ടുള്ള ക്രിപാവരങ്ങളെ ജ്വലിപ്പിച്ചു കൊണ്ട് മുന്നേറുവാൻ ദൈവം സഹായിക്കട്ടെ.

Sharjah city AG

Comments are closed.