Ultimate magazine theme for WordPress.

ഗവൺമെന്റ് നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി ബ്രിട്ടനിലെ ക്രൈസ്തവ നേതൃത്വം

ലണ്ടൻ: ഇസ്‌ലാമോഫോബിയ എന്ന വാക്കിന് മുസ്‌ലിം വിരുദ്ധ ശത്രുത എന്ന് പുതിയ നിർവ്വചനം നൽകാനുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ നീക്കത്തിനെതിരെ ക്രൈസ്തവ-ഹിന്ദു-സിഖ് സംഘടനകൾ രംഗത്ത്. പുതിയ നിർവ്വചനം നിലവിൽ വന്നാൽ മതപരമായ വിമർശനങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേൽ നിയന്ത്രണമുണ്ടാകുമെന്ന് സംഘടനകൾ ആശങ്കപ്പെടുന്നു.

 

വിദ്വേഷം തടയാൻ നിലവിലുള്ള നിയമങ്ങൾ മതിയെന്നും പ്രത്യേക നിർവ്വചനം ആവശ്യമില്ലെന്നുമാണ് ഇവരുടെ നിലപാട്. എന്നാൽ മുസ്‌ലിംകൾക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ നടപടി ആവശ്യമാണെന്നാണ് ഗവൺമെന്റ് വാദിക്കുന്നത്.

Sharjah city AG

Comments are closed.