Ultimate magazine theme for WordPress.

ഹാർട്ട് ബീറ്റ്സ് സുവർണ്ണ ജൂബിലിയും സംഗീത സായാഹ്നവും

തിരുവനന്തപുരം : ഇന്ത്യ കാമ്പസ് ക്രൂസേഡിൻ്റെ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് മുക്കോലയ്ക്കൽ സെൻ്റ് തോമസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഗീത സായാഹ്നം സംഘടിപ്പിച്ചു.

മലങ്കര ഓർത്തഡോക്‌സ് സഭാ ബിഷപ്പ് ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറി യോസ് ഉദ്ഘാടനം ചെയ്തു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ്, പ്രൊഫ. കോശി തലയ്ക്കൽ, പാസ്റ്റർ കെ.സി. തോമസ്, റവ. ഡബ്ല്യു. ലിവിങ്സ്റ്റൻ, സംഘാടക സമിതി ചെയർമാൻ ഷെവ. ഡോ. കോശി എം. ജോർജ്, ജനറൽ കൺവീനർ ഏബ്രഹാം വിൽസൻ, പ്രോഗ്രാം കൺവീനർ എസ്.എ. സനൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

മലയാളി മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞ പതിനഞ്ചോളം ക്രൈസ്‌തവ ഗാനങ്ങൾ ടോമി ജോർജിൻ്റെ നേതൃത്വത്തിൽ ഹാർട്ട് ബീറ്റ്സ് ടീം അവതരിപ്പിച്ചു.

Sharjah city AG

Comments are closed.