യുഎസ് : ദ ബൈബിൾ റീക്യാപ്പ് എന്ന ബൈബിൾ വായനാ പോഡ്‌കാസ്റ്റ് തുടർച്ചയായി മൂന്നാം വർഷവും ആപ്പിൾ പോഡ്‌കാസ്റ്റ് ടോപ്പ് 10 പട്ടികയിൽ ഇടംപിടിച്ചു. വിശ്വാസത്തിൽ നിന്ന് അകന്നുപോയവരും സഭയുമായുള്ള ബന്ധം ഉപേക്ഷിച്ചവരും വചനത്തിലൂടെ തിരികെ വരുന്നു എന്നതിന്റെ തെളിവായി ഇതിനെ കാണുന്നു.
മാറ്റത്തിന് പിന്നിലെ പ്രചോദനം താരാ ലീ കോബിൾ എന്ന അവതാരകയുടെ സ്വന്തം ജീവിതാനുഭവങ്ങളാണ് ഈ പോഡ്‌കാസ്റ്റിന് പിന്നിലെ പ്രചോദനം. ക്രിസ്തീയ കുടുംബത്തിൽ വളർന്നുവെങ്കിലും തുടക്കത്തിൽ ബൈബിൾ പഠിക്കാൻ അവർക്ക് വലിയ താല്പര്യമില്ലായിരുന്നു. എന്നാൽ പിന്നീട് തന്റെ പാസ്റ്ററുടെ വെല്ലുവിളിയേറ്റെടുത്ത് വചനത്തെ ആഴത്തിൽ പഠിക്കാൻ തുടങ്ങിയപ്പോഴാണ് ദൈവവചനത്തോടുള്ള സ്നേഹം അവരിൽ വർധിച്ചത്.

Comments are closed.