മിനസോട്ട :മിനസോട്ടയിലെ സിറ്റീസ് ചർച്ചിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയെ ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് അപലപിച്ചു. ആരാധന തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരെക്കുറിച്ച് റിപ്പോർട്ട് ചെയ്തവരെയാണ് പോലീസ് പിടികൂടിയത്.
പള്ളിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ 20 മിനിറ്റോളം ശുശ്രൂഷകൾ തടസ്സപ്പെടുത്തി. ഈ സംഭവങ്ങൾ തത്സമയം സംപ്രേഷണം ചെയ്ത പത്രപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് മാധ്യമ സംഘടനകൾ ആവശ്യപ്പെട്ടു.
ആരാധനാ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റങ്ങളെ സഭ ശക്തമായി എതിർത്തു. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു.

Comments are closed.