Ultimate magazine theme for WordPress.

റാവു സാഹിബ്‌ ഒ. എം. ചെറിയാൻ അനുസ്‌മരണം നടത്തി ഓർത്തഡോക്സ് സഭ അത്മായ വേദി

പുതുപ്പള്ളി : മലങ്കര സഭാ ഭരണഘടനാ ശില്പിയായിരുന്ന റാവു സാഹിബ് ഒ എം ചെറിയാന്റെ 91മത് ചരമവാർഷിക ദിനമായ ഫെബ്രുവരി 1 ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ അദ്ദേഹത്തിന്റെ കബറിങ്കൽ ഓർത്തഡോക്സ് സഭാ അത്മായ വേദിയുടെ ഭരണസമിതിയംഗങ്ങൾ പ്രാർത്ഥനയും അനുസ്മരണവും നടത്തി.

മലങ്കര സഭക്ക് ഇന്ന് ഇല്ലാതെ പോയത് ഇദ്ദേഹത്തെ പോലെ ഉള്ള അത്മായ നേതൃത്വം ആണെന്നും ദീർഘവീക്ഷണത്തോടെ ഭരണഘടന ഉണ്ടാക്കുവാൻ അസോസിയേഷൻ തിരഞ്ഞെടുത്ത എല്ലാവരുടെയും ഓർമ്മകൾക്ക് പ്രണാമം എന്നും ഭരണഘടന രൂപീകരണ സമിതിയുടെ കൺവീനർ ആയിരുന്ന ഒ എം ചെറിയാൻ അവറുകൾക്ക് സഭ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ശില്പം ഉണ്ടാക്കണമെന്നും അദ്ദേഹം സഭക്ക് നൽകിയ സംഭാവനകളെ ഉൾപ്പെടുത്തി സൺ‌ഡേ സ്‌കൂൾ കരിക്കുലത്തിൽ സഭാ ചരിത്ര പഠനം ഉണ്ടാവണമെന്നും അൽമായ വേദി ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് റെജി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. റോബിൻ പി മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. ടി വി മാത്യു, ജയിംസ് പാമ്പാടി, റോയ് പി തോമസ്, ജോമോൻ മീനടം എന്നിവർ പ്രസംഗിച്ചു .

Sharjah city AG

Comments are closed.