Ultimate magazine theme for WordPress.

“യേശുവിനെ ക്രിസ്തു എന്ന് വിളിക്കാൻ താൽപ്പര്യമില്ല”: കൊളംബിയൻ പ്രസിഡന്റ്

ബൊഗോട്ട: യേശുക്രിസ്തുവിനെ ഒരു രാഷ്ട്രീയ വിപ്ലവകാരിയായി ചിത്രീകരിക്കുകയും വ്യക്തിപരമായ ബന്ധങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്തുകയും ചെയ്ത കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രസ്താവന കൊളംബിയയിൽ വലിയ വിവാദമാകുന്നു. യേശുവിനെ ക്രിസ്തു എന്ന് വിളിക്കാൻ താൽപ്പര്യമില്ലെന്ന പ്രസിഡന്റിന്റെ നിലപാട് ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് സഭാ നേതൃത്വം ആരോപിച്ചു.

ചരിത്രപരമായും ദൈവശാസ്ത്രപരമായും തെറ്റായ കാര്യങ്ങളാണ് പ്രസിഡന്റ് പറയുന്നതെന്നും ഇതിൽ നിന്ന് അദ്ദേഹം പിന്മാറണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പ്രസിഡന്റ് തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കാനായി വിശുദ്ധ വ്യക്തിത്വങ്ങളെയും ക്രൈസ്തവ വിശ്വാസത്തെയും തെറ്റായി ഉപയോഗിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇത് രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും സഭാ നേതാക്കൾ മുന്നറിയിപ്പ് നൽകി.

Sharjah city AG

Comments are closed.