Ultimate magazine theme for WordPress.

ബ്രിട്ടനിലെ ക്രൈസ്തവ ഉണർവ്; ഓൺലൈൻ സർവേകൾ വിശ്വാസയോഗ്യമല്ല

ലണ്ടൻ: ബ്രിട്ടീഷ് യുവാക്കൾക്കിടയിൽ ക്രൈസ്തവ വിശ്വാസം വർദ്ധിക്കുന്നു എന്ന കണ്ടെത്തലുകൾ തെറ്റായ സർവേ രീതികൾ മൂലമാകാം എന്ന് പ്യൂ റിസർച്ച് സെന്റർ. സന്നദ്ധ സംഘടനകൾ നടത്തുന്ന ഓൺലൈൻ സർവേകളിൽ കൃത്യത കുറവാണെന്നും ഔദ്യോഗികമായ റാൻഡം സർവേകളിൽ വിശ്വാസികളുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെടുത്തുന്നതെന്നും റിപ്പോർട്ട് പറയുന്നു.

റിവാർഡുകൾക്ക് വേണ്ടി ആളുകൾ തെറ്റായ വിവരങ്ങൾ നൽകുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സർവേകൾ പൂരിപ്പിക്കുന്നതും കണക്കുകളെ ബാധിക്കുന്നുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം ബ്രിട്ടനിലെ ക്രൈസ്തവ ജനസംഖ്യയിൽ ഇടിവ് തുടരുകയാണെന്നും പ്യൂ റിസർച്ച് വ്യക്തമാക്കുന്നു.

Sharjah city AG

Comments are closed.