Ultimate magazine theme for WordPress.

ബലഹീനരുടെമേലും അശക്തരുടെമേലും പ്രവർത്തിക്കുന്നതാണ് ദൈവിക ശക്തി : റവ കെ വി എബ്രഹാം

പാമ്പാടി : പ്രായം വെറും ഒരു അക്കമാണെന്നും ബലഹീനരുടെ മേലും അശക്തരുടെ മേലും വ്യാപിക്കുന്നതാണ് ദൈവിക ശക്തി എന്ന് റവ കെ വി എബ്രഹാം (അച്ഛൻ പാസ്റ്റർ) പ്രസ്താവിച്ചു. ഐപിസി പാമ്പാടി സെന്റർ സീനിയർ സിറ്റിസൺ ഫെലോഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു റവ കെ വി എബ്രഹാം.
സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ അദ്ധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ സെന്റർ വൈസ് പ്രസിഡണ്ട് ഷാജി മർക്കോസ് പ്രാരംഭ പ്രസ്താവന നടത്തി. സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ് ആശംസ അറിയിച്ചു.
ഇവാ. ബിജി മാത്യു സ്വാഗതവും ഇവാ.ലാലു തോപ്പിൽ നന്ദിയും പറഞ്ഞു.
സീനിയർ സിറ്റിസൺസിന്റെ നേതൃത്വത്തിൽ വിവിധ പ്രോഗ്രാമുകൾ നടത്തി.

(വാർത്ത : അനീഷ് പാമ്പാടി)

Sharjah city AG

Comments are closed.