തിരുവനന്തപുരം : ഇന്ത്യ ക്യാമ്പസ് ക്രൂസെഡിന്റെ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചു തിരുവനന്തപുരത്ത് ഫെബ്രുവരി 1ന് വൈകുന്നേരം 5:30ന് സംഗീത സായാഹ്നം സംഘടിപ്പിക്കും. മുക്കോലക്കൽ സെന്റ് തോമസ് സ്കൂൾ വളപ്പിലെ ഡോ. ജോസഫ് മാർത്തോമാ ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം. മലങ്കര ഓർത്തഡോൿസ് സുറിയാനി സഭാ ബിഷപ്പ് ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യും. വിവിധ സഭാ നേതാക്കൾ ആശംസകൾ അർപ്പിക്കും. ഹാർട്ട് ബീറ്റ്സിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങൾ തലസ്ഥാനത്ത് ഒരിക്കൽ കുടി ഹാർട്ട് ബീറ്റ്സ് ടീം അവതരിപ്പിക്കും.
എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നുവെന്നും പ്രവേശനം സൗജന്യമാണെന്നും സംഘടകസമിതി ചെയർമാൻ ഷെവലിയാർ ഡോ. കോശി എം. ജോർജ്, ജനറൽ കൺവീനർ എബ്രഹാം വിൽസൺ എന്നിവർ അറിയിച്ചു.
Sd/-
ഷെവ.ഡോ. കോശി എം.ജോർജ്
ചെയർമാൻ
ഫോൺ : 9496040085

Comments are closed.