Ultimate magazine theme for WordPress.

വിശ്വാസം ഉപേക്ഷിച്ചില്ല; മഹാരാഷ്ട്രയിൽ ക്രൈസ്തവരുടെ വീടുകൾ തകർത്തു

ഗഡ്‌ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളി ജില്ലയിൽ ക്രൈസ്തവ വിശ്വാസികൾക്ക് നേരെ അതിക്രൂരമായ അക്രമം. വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് നാല് കുടുംബങ്ങളുടെ വീടുകൾ ഗ്രാമവാസികൾ തകർത്തു. പോലീസ് സഹായം തേടിയെത്തിയ കുടുംബങ്ങളെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ കഠിനമായ തണുപ്പിൽ ഭക്ഷണവും മരുന്നും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. നീതി തേടി ജില്ലാ കളക്ടറെ സമീപിക്കാൻ ഒരുങ്ങുകയാണ് ദുരിതബാധിതരായ കുടുംബങ്ങൾ. സംഭവത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Sharjah city AG

Comments are closed.