ഷില്ലോങ്: ആഗോളതലത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ സുവിശേഷകനും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ അസോസിയേറ്റുമായ റവ. റോബർട്ട് ക്യുൻവിൽ (86) അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ശുശ്രൂഷാ ജീവിതത്തിന് ശേഷം ഷില്ലോങ്ങിലെ ആശുപത്രിയിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു.
ലോകമെമ്പാടും സുവിശേഷം പ്രസംഗിച്ച അദ്ദേഹം ബൈബിൾ വിവർത്തന രംഗത്തും ആത്മീയ നേതൃത്വത്തിലും വലിയ സംഭാവനകൾ നൽകി. മിസോറാമിലെയും നാഗാലാൻഡിലെയും ക്രൈസ്തവ ഉണർവുകളിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഭാരതീയ സഭയുടെ പ്രാർത്ഥനാ സാന്നിധ്യമായിരുന്ന അദ്ദേഹം ഒട്ടേറെ വൈദികർക്കും വിശ്വാസികൾക്കും മാർഗ്ഗദർശിയായിരുന്നു.

Comments are closed.