പാമ്പാടി : വചന ധ്യാനവും സംഗീതവിരുന്നും ഐപിസി സഭാ ഗ്രൗണ്ടിൽ നടത്തി. ഐപിസി ടാബർനാക്കിൾ പൂതിരി സഭയും കങ്ങഴ ഏഞ്ചൽ ഗോസ്പൽ പ്രയർ മിനിസ്ട്രി ചേർന്നു നടത്തിയ മീറ്റിങിൽ ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്യുകയും സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ് അദ്ധ്യക്ഷനായിരുന്നു.
പാസ്റ്റർ ജെസ്റ്റിൻ ജേക്കബ് (പവർ വിഷൻ) മുഖ്യ സന്ദേശം നൽകി. ഏയ്ഞ്ചൽ വോയിസ് കങ്ങഴ ഗാനങ്ങൾ ആലപിച്ചു. ഷിജു കുമാർ സ്വാഗതവും യോശുവ അനീഷ് നന്ദിയും പറഞ്ഞു.പാസ്റ്റർമാരായ അനീഷ് പാമ്പാടി, സതീഷ് ജോർജ്, ബിറ്റു തോമസ്, തോമസ് കുരുവിള തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്ത : അനീഷ് പാമ്പാടി

Comments are closed.