ചാത്തന്നൂർ : സ്വതന്ത്ര ബാപ്റ്റിസ്റ്റ് സഭകളുടെ 58-മത് വാർഷിക കൺവൻഷൻ ഫെബ്രുവരി 4 മുതൽ 8 വരെ ബാപ്റ്റിസ്റ്റ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും. ഡോ. പ്രകാശ് മാത്യു, റവ. മാത്യു ജേക്കബ്, പാ. സി വൈ സജി, റവ. സാം തോമസ് എന്നിവർ പ്രസംഗിക്കും.
വിവിധ സെക്ഷനുകളിലായി ബൈബിൾ ക്ലാസ്, സൺഡേസ്കൂൾ അധ്യാപക സമ്മേളനം, പാസ്റ്റേഴ്സ് കോൺഫ്രൻസ്, ബാപ്റ്റിസ്റ്റ് സിസ്റ്റേഴ്സ് ഫെലോഷിപ്പ് സമ്മേളനം, സ്നാനശുശ്രുഷ, സംയുക്ത ആരാധന എന്നീ ശുശ്രുഷകൾ നടക്കും. കൺവൻഷൻ ഗായക സംഘം ഗാനങ്ങൾ ആലപിക്കും. കേരളം കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികളും പാസ്റ്റർമാരും പങ്കെടുക്കും.

Comments are closed.