ബ്രിട്ടൻ : ബ്രിട്ടനിൽ ബൈബിൾ വിൽപ്പനയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ വർദ്ധനവ് രേഖപ്പെടുത്തി. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ബൈബിൾ വായനയോടുള്ള താല്പര്യം വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആധുനിക കാലത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ ആത്മീയമായ ഉറപ്പിനായി കൂടുതൽ പേർ ബൈബിളിനെ ആശ്രയിക്കുന്നു.
യുകെയിലെ പ്രമുഖ പുസ്തകശാലകളിൽ ബൈബിൾ ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളിൽ ഒന്നാണ്. സഭകളിൽ ജനപങ്കാളിത്തം കുറയുന്നതിനിടയിലും ബൈബിൾ വായന വർദ്ധിക്കുന്നത് സഭാ നേതാക്കൾക്ക് പുതിയ പ്രതീക്ഷ നൽകുന്നു. യുവാക്കൾക്കായി കൂടുതൽ ലളിതമായ ബൈബിൾ പതിപ്പുകൾ പുറത്തിറക്കാൻ പബ്ലിഷർമാർ തയ്യാറെടുക്കുന്നു

Comments are closed.