കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ഭയാനകമായ രീതിയിൽ വർദ്ധിക്കുന്നതായി യൂണിസെഫിന്റെ റിപ്പോർട്ട്. രാജ്യത്ത് ഈ സാമൂഹിക തിന്മ ആഴത്തിൽ വേരൂന്നിയിരിക്കുകയാണെന്നും ഡിസംബർ അവസാന വാരം പുറത്തുവിട്ട റിപ്പോർട്ടിൽ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി മുന്നറിയിപ്പ് നൽകി.
2025-ന്റെ ആദ്യ ഒൻപത് മാസങ്ങളിൽ മാത്രം 35,000 ലൈംഗിക അതിക്രമ കേസുകളാണ് കുട്ടികൾക്കെതിരെ രജിസ്റ്റർ ചെയ്തത്. 2024-ൽ ഇത് 45,000 ആയിരുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആകെ ലൈംഗിക അതിക്രമങ്ങളിൽ 40 ശതമാനവും കുട്ടികൾക്ക് നേരെയാണെന്നത് സാഹചര്യത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. 2022-നെ അപേക്ഷിച്ച് മൂന്നിരട്ടി വർദ്ധനവാണ് ഇക്കാലയളവിൽ ഉണ്ടായിരിക്കുന്നത്.

Comments are closed.