അസമിൽ 5.1 തീവ്രതയുള്ള ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ഗുവാഹത്തി: അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 4:17ഓടെയാണ് പ്രകമ്പനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
അസമിലെ മോറിഗാവ് ജില്ലയ്ക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂനിരപ്പിൽ നിന്നും ഏകദേശം 50 കിലോമീറ്റർ ആഴത്തിലാണ് ചലനം ഉണ്ടായതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. അസം കൂടാതെ ത്രിപുരയിലെ ഗോമതി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും മേഘാലയയിലും ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയത്തുണ്ടായ ഭൂചലനം വലിയ പരിഭ്രാന്തി പരത്തി. പലയിടങ്ങളിലും ജനങ്ങൾ ഭയന്ന് വീടുകളിൽ നിന്നും പുറത്തിറങ്ങി ഓടി.

Comments are closed.