കോട്ടയം: ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡിന്റെ മുപ്പതാമത് ജനറൽ കൺവൻഷൻ ജനു. ഏഴു മുതൽ പതിനൊന്ന് വരെ കോത്തല പന്ത്രണ്ടാം മൈൽ ന്യു ലൈഫ് സെന്ററിൽ നടക്കും. സഭാ പ്രസിഡണ്ട് റവ. സി പി മാത്യു ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകിട്ട് 5.30 ന് ആരംഭിക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ ജെ മാത്യു, വർഗീസ് ഏബ്രഹാം, അനിഷ് കാവാലം, ബി മോനിച്ചൻ, റെജി മാത്യു, പ്രയ്സ് കർത്താ തുടങ്ങിയവർ പ്രസംഗിക്കും.
പാസ്റ്റർ ലോർഡ്സൺ ആന്റണി, പാസ്റ്റർ സാബു ചാരുമൂട്, ബ്രദർ ഷിജിൻ ഷാ, ബ്രദർ സന്തോഷ് അടൂർ, ബ്രദർ ജോഷി മാർക്കോസ്, ബ്രദർ സാംസൺ തോമസ്, ബ്രദർ ലിജിൻ ഷാ, ബ്രദർ നിതിൻ ജോൺ, ബ്രദർ ഗ്ലാഡ്സൺ സെബാസ്റ്റ്യൻ, ബ്രദർ റിൻസി മാത്യു, സിസ്റ്റർ രാജി രാജൻ എന്നിവർ ഗാനങ്ങൾ ആലപിക്കും.

Comments are closed.