Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാമത് ജനറൽ കൺവൻഷന് നാളെ തുടക്കം

സുവിശേഷ വിളംമ്പര റാലി നാളെ രാവിലെ 9:30 ചങ്ങാനാശേരി ബൈപാസിൽ നിന്ന്

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാമത് ജനറൽ കൺവൻഷൻ 2026 ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബെഥേസ്ദാ നഗർ കൺവെൻഷൻ സ്റ്റേഡിയത്തിൽ വച്ച് നടക്കും.ജനറൽ പ്രസിഡന്റ് പാസ്റ്റർ ആർ എബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി , പാസ്റ്റർമാരായ ഡി മോഹൻ ,രാജേഷ് മാത്യു ,ജോൺ ജോസഫ് തുടങ്ങി ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും.

ഉണർവ്വ് യോഗങ്ങൾ, മിഷൻ സമ്മേളനങ്ങൾ,സഹോദരി സമ്മേളനങ്ങൾ പുത്രികാ സംഘടനാ സമ്മേളനങ്ങൾ തുടങ്ങി വിവിധ ശുശ്രൂഷകൾ നടക്കും ഞായറാഴ്ച സംയുക്ത ആരാധനയോടു കൂടി കൺവൻഷൻ സമാപിക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ക്വയർ ഗാനങ്ങൾ ആലപിക്കും

 

 

മീഡിയായ്ക്ക് വേണ്ടി
ചെയർമാൻ ലിജോ ജോസഫ് തടിയൂർ

Sharjah city AG

Comments are closed.