കോട്ടയം : ക്രിസ്ത്യൻ മിഷനറിമാർക്കും, ക്രിസ്തുമസ് ആഘോഷങ്ങൾക്കും എതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ കടുത്ത ആശങ്കയുണർത്തുന്നത്താണന്ന് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ മർദിക്കാനും ഭയപ്പെടുത്താനും ജീവൻ അപഹരിക്കാനും അക്രമിക്കാനും പ്രതിഷേധക്കാർക്ക് കഴിയും എന്നാൽ ക്രിസ്തുവിന്റെ നാമം ഭൂമിയിൽ നിന്നും മാറ്റപെടുവാൻ ഒരു ശക്തിക്കും കഴിയുകയില്ല എന്ന് സി സി എഫ് വ്യക്തമാക്കി.
സി എസ് ഐ സഭ ഉത്തരേന്ത്യൻ മിഷൻ ഫീൽഡയായ നാഗ്പൂരിൽ മിഷൻ ഇൻ ചാർജ് റവ. സുധീർ , ഭാര്യ ജാസ്മിൻ, സഹായിയായ നാഗ്പൂർ സ്വദേശികളടക്കും 6 പേരെ മതപരിവർത്തനം നടത്തിയെന്നു ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപെടുത്തി. കഴിഞ്ഞ 12 വർഷമായി നാഗ്പൂരിലെ ഗ്രാമങ്ങളിൽ മിഷൻ പ്രവർത്തനം നടത്തിവന്ന റവ. സുധീർന്റെ പ്രവർത്തനങ്ങൾ വില കുറച്ചു കാണരുത് എന്നും നീതി നിഷേധിക്കപ്പെട്ട മിഷനറി കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുവാൻ വിവിധ സഭ നേതൃത്വം മുന്നോട്ട് വരണമെന്നും യോഗം ആവശ്യപെട്ടു. അഡ്വ. റോയി വാരിക്കാടിന്റെ അദ്ധ്യഷതയിൽ നടന്ന യോഗത്തിൽ ജോഷ്വാ മാത്യു, ഡോ. റോബിൻ പി മാത്യു, റെജി മാത്യു, ആമ്പൽ ജോർജ്, സി എ ജോയി, ടോജോ കല്ലറക്കൽ എന്നിവർ പ്രസംഗിച്ചു.
ജോഷ്വാ മാത്യു
ജനറൽ സെക്രട്ടറി
Ph. 8921262525

Comments are closed.