ജനീവ: ലോകമെമ്പാടും മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 128 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും ഇതിൽ പകുതിയിലധികം മരണങ്ങളും മധ്യേഷ്യൻ രാജ്യങ്ങളിലാണെന്നും സംഘടന വെളിപ്പെടുത്തി.
യുദ്ധം തകർത്ത ഗാസയിലാണ് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടമായത്. 56 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. വാർത്താ റിപ്പോർട്ടിംഗിനിടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിലവിൽ 533 മാധ്യമപ്രവർത്തകർ വിവിധ രാജ്യങ്ങളിലായി തടവിലാണ്.

Comments are closed.