Ultimate magazine theme for WordPress.

ബ്രിട്ടൻ അതിന്റെ ക്രൈസ്തവ പാരമ്പര്യത്തിൽ അഭിമാനിക്കണം: റിഫോം എം.പി

ലണ്ടൻ: ബ്രിട്ടൻ അതിന്റെ പൗരാണികവും സമ്പന്നവുമായ ക്രൈസ്തവ പാരമ്പര്യം വീണ്ടെടുക്കണമെന്ന് റിഫോം പാർട്ടി എംപി ഡാനി ക്രൂഗർ. പ്രീമിയർ ക്രിസ്ത്യാനിറ്റി മാഗസിനുവേണ്ടി ലിബറൽ ഡെമോക്രാറ്റ് എംപി ടിം ഫാരോണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

കൺസർവേറ്റീവ് പാർട്ടിക്ക് രാജ്യത്തിന് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് താൻ പാർട്ടി വിട്ടതെന്ന് ക്രൂഗർ പറഞ്ഞു. രാഷ്ട്രീയത്തിലെ ഉൾപ്പോരുകൾ വിട്ട് ഭരണസംവിധാനത്തിൽ സമൂലമായ പരിഷ്കാരം കൊണ്ടുവരികയാണ് ലക്ഷ്യം. കുടുംബബന്ധങ്ങൾക്കും പ്രാദേശിക സമൂഹങ്ങൾക്കും മുൻഗണന നൽകുന്ന ഒരു ഭരണക്രമമാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Sharjah city AG

Comments are closed.