Ultimate magazine theme for WordPress.

ദൈവവചനത്തിൽനിന്ന് ഒരിക്കലും വേർപിരിയരുതേ…!

വായിക്കുവാനും ധ്യാനിക്കുവാനും മന: പാഠമാക്കുവാനും 176 കാരണങ്ങൾ

കാരണം # 31

 

പാസ്റ്റർ റോയി ഇ ജോയി

“ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ” (സങ്കീർത്തനം 119.31).

ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ മുറുകെ പിടിച്ചുകൊള്ളണമേ, എന്തുകൊണ്ടെന്നാൽ അവ നമ്മുടെ ജീവനുവേണ്ടുന്ന എത്രയും വിലമതിക്കാനാകാത്ത മൂല്ല്യങ്ങളാണ്.

“അവൻ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാൽ അതു ചെയ് വിൻ” (യോഹ. 2.5),

എന്തെന്നാൽ ഏറ്റവും നന്മയായത് വരാനിരിക്കുന്നതേയുള്ളൂ. കാനായിലെ കല്ല്യാണത്തിന് ഉണ്ടായിരുന്ന ശുശ്രൂഷ്രക്കാർ യേശു പറഞ്ഞതുപോലെതന്നെ ചെയ്തു. അതിന്റെ ഫലമോ വിവാഹശൂഷ്രയുടെ സന്തോഷകരമായ അവസരം അങ്ങേയറ്റം സന്തോഷകരമായി മാറി, കാരണം ഏറ്റവും മുന്തിയ വീഞ്ഞ് അവിടെ വന്ന അതിഥികൾക്കെല്ലാം വിളമ്പി.

എല്ലായ്പ്പോഴും ദൈവത്തിന്റെ സാക്ഷ്യങ്ങളിൽ മുറുകെ പിടിച്ചുകൊള്ളുക അല്ലെങ്കിൽ ഉറച്ചു വിശ്വസിക്കുക, അത് നിങ്ങളുടെ ഹൃദയത്തിൽനിന്നും വായിൽനിന്നും ഒരിക്കലും വിട്ടുപോകരുത് (യോശുവ 1.8). തിരുവചനം തുടർമാനമായി വായിക്കുകയും ധ്യാനിക്കുകയും മനഃപാഠമാക്കുകയും ചെയ്യുക നിങ്ങൾ ഒരിക്കലും ലജ്ജിച്ചുപോകുകയില്ല.

ഇയ്യോബിൻ്റെ ഭാര്യ അവനു നേരെ കുത്തുവാക്ക് പറഞ്ഞു, “നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ?ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക”, അപ്പോൾ അവൻ ഏറെ ദുഃഖത്തിലും കഷ്ടപ്പാടിലും ആയിരുന്നു, എല്ലാം നഷ്ടപ്പെട്ട് രോഗിയായിത്തീർന്നിരുന്നു (ഇയ്യോബ് 2.9). നമ്മുടെ ഉറ്റ ബന്ധുക്കൾ നമ്മുടെ വിശ്വാസയാത്രയിൽ നമ്മോടൊപ്പം വരില്ലായിരിക്കാം, എന്നാൽ കർത്താവ് അന്ത്യം വരെയും നമ്മോടൊപ്പം ഉണ്ടായിരിക്കും. അതുകൊണ്ട് ദൈവിക വാഗ്ദത്തങ്ങളിൽനിന്ന് വ്യതിചലിക്കാതെ മുറുകെ പിടിച്ചുകൊള്ളാം.

എന്തുകൊണ്ടെന്നാൽ ദൈവം വിശ്വസ്തനാണ് (എബ്രാ. 10.23). സങ്കീർത്തനം 25.3 പ്രകാരം നിന്റെ പ്രതീക്ഷയും പ്രത്യാശയും കർത്താവിലെങ്കിൽ നീ ഒരിക്കലും ലജ്ജിച്ചുപോകയില്ല. എന്നാൽ ചതിവും വഞ്ചനയും കൊണ്ടു നടക്കുന്ന ആളുകൾ ഒരു ഒഴികഴിവും ഇല്ലാതെ ലജ്ജിക്കപ്പെടും. ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചാൽ നീ ലജ്ജിതനാകേണ്ടി വരില്ലാ എന്ന് ഈ സങ്കീർത്തനത്തിലെ രണ്ടു വാക്യങ്ങളിൽ എഴുത്തുകാരൻ പറയുന്നു: “ഞാൻ ലജ്ജിച്ചുപോകയില്ല” (വാ. 6), “ഞാൻ ലജ്ജിക്കാതെ…സംസാരിക്കും” (വാ. 46).

ഈയിടെക്ക് അഞ്ചു പേരുമായി ഞാൻ കണ്ടുമുട്ടി. അവരെല്ലാം മുൻപ് ക്രിസ്തുവിനെ അനുഗമിച്ചിരുന്നവരും ഇപ്പോൾ അല്ലാത്തവരുമാണ്. ജീവിതത്തിന്റെ പല തരം ബുദ്ധിമുട്ടുകളുടെ മധ്യത്തിൽ ദുഃഖകരമെന്നു പറയട്ടെ, അവരെല്ലാം കർത്താവിനെ ഉപേക്ഷിച്ചു. ഇവരുടെയെല്ലാം കഥകൾ ഏറെ ദുഃഖകരമാണ്. ലോകം ഇരുണ്ടതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമായ സ്ഥലമാണ്, പൂർണമായും കെണികളും തെറ്റായ വളവുകളുമുള്ള സ്ഥലം. ഇതിൻ്റെ മധ്യത്തിൽ തെറ്റിപ്പോകാതെ മുന്നോട്ടു നീങ്ങുവാൻ ദൈവവചനം അത്യാവശ്യമാണ്. അതിൽ വിശ്വസിക്കേണ്ടതും അത്യാവശ്യമാണ്. പാപത്തിൻ്റെ പടുകുഴിയിൽ തെന്നിവീഴാതെ വചനം നമ്മെ കാത്തുകൊള്ളും.

Sharjah city AG

Comments are closed.