വാഷിംഗ്ടൺ ഡി.സി: ഇന്ത്യയിൽ ക്രൈസ്തവർക്കും മിഷനറിമാർക്കും നേരെ വർദ്ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും മതസ്വാതന്ത്ര്യ നിഷേധത്തിലും ആശങ്ക രേഖപ്പെടുത്തി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്ക (FIACONA). വിഷയത്തിൽ വൈറ്റ് ഹൗസിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത ഉപദേഷ്ടാവായ ബിൽ ബാച്ചൻബർഗിന് സംഘടന ഔദ്യോഗിക മെമ്മോറാണ്ടം സമർപ്പിച്ചു.
ഫിയാക്കോണ അഡ്വക്കസി ഡയറക്ടർ സ്റ്റാൻലി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാച്ചൻബർഗുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സുവിശേഷകർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ അക്കമിട്ടു നിരത്തുന്നതായിരുന്നു സമർപ്പിക്കപ്പെട്ട മെമ്മോറാണ്ടം.

Comments are closed.