Ultimate magazine theme for WordPress.

യുവാക്കൾ സോഷ്യലിസം വിട്ട് ആത്മീയതയിലേക്ക് മടങ്ങുന്നതായി ഫ്രാങ്ക്ലിൻ ഗ്രഹാം

ന്യൂയോർക്ക്: അമേരിക്കയിലെ യുവതലമുറയ്ക്കിടയിൽ പള്ളിയിൽ പോകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി സുവിശേഷപ്രസംഗകൻ ഫ്രാങ്ക്ലിൻ ഗ്രഹാം. യുവാക്കൾ സോഷ്യലിസത്തെ തള്ളിക്കളയുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

സോഷ്യലിസം അടിസ്ഥാനപരമായി ദൈവവിരുദ്ധമാണെന്നും അതിന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞ ജെൻസി മില്ലേനിയൽ തലമുറകൾ ആത്മീയ സത്യങ്ങൾ തേടി പള്ളികളിലേക്ക് എത്തുകയാണെന്നും ഗ്രഹാം പറഞ്ഞു. മുതിർന്ന തലമുറയെ അപേക്ഷിച്ച് യുവാക്കൾ മാസത്തിൽ കൂടുതൽ തവണ ആരാധനകളിൽ പങ്കെടുക്കുന്നുണ്ടെന്ന് ബാർണ ഗ്രൂപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ബൈബിൾ വിൽപ്പനയിൽ ഉണ്ടായ വർദ്ധനവും യുവാക്കൾ സ്വന്തമായി ബൈബിൾ പഠിക്കാൻ താല്പര്യം കാണിക്കുന്നതും ശുഭസൂചനയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

Sharjah city AG

Comments are closed.