ബീജിംഗ്: ലോകത്തിലെ ആദ്യത്തെ ഡ്രോൺ മാതൃകപ്പലായ ജുയി ടിയാൻ ചൈന വിജയകരമായി പരീക്ഷിച്ചു. ഷാൻസി പ്രവിശ്യയിലായിരുന്നു വിമാനത്തിന്റെ ആദ്യ പറക്കൽ. നൂറോളം ഡ്രോണുകളെ ഒരേസമയം ആകാശത്ത് വിക്ഷേപിക്കാൻ ശേഷിയുള്ള ഈ ഭീമൻ വിമാനം ചൈനീസ് വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കും.
82 അടി ചിറകഴിയുള്ള ഈ വിമാനത്തിന് ആധുനിക യുദ്ധവിമാനങ്ങളേക്കാൾ കൂടുതൽ ആയുധങ്ങൾ വഹിക്കാൻ ശേഷിയുണ്ട്. മിസൈലുകൾക്കും ബോംബുകൾക്കും പുറമെ ആകാശത്ത് ഡ്രോൺ സൈന്യത്തെ വിന്യസിക്കാൻ കഴിയുമെന്നത് ശത്രുരാജ്യങ്ങളുടെ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാകും. ചൈനയുടെ നാവിക-വ്യോമ സേനകൾക്ക് ഈ സാങ്കേതികവിദ്യ വലിയ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തൽ.

Comments are closed.