Ultimate magazine theme for WordPress.

വ്യാജ മതപരിവർത്തന ആരോപണം: മഹാരാഷ്ട്രയിൽ മലയാളി വൈദികൻ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

നാഗ്‌പൂർ: മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ പ്രാർത്ഥനാ യോഗത്തിനിടെ സി എസ് ഐ മലയാളി വൈദികനെയും ഭാര്യയെയും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്ന പരാതിയെത്തുടർന്നാണ് അറസ്റ്റ് എന്നാണ് സൂചന.

പുതുവത്സര പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് നാഗ്‌പൂർ മിഷനിലെ വൈദികനും തിരുവനന്തപുരം അമരവിള സ്വദേശിയുമായ ഫാദർ ജെ എൽ സുധീർ, ഭാര്യ ജാസ്മിൻ, മറ്റ് രണ്ട് പ്രാദേശിക വൈദികർ എന്നിവരെ
പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് വർഷമായി ഫാദർ സുധീർ ഈ മേഖലയിൽ മിഷനറി പ്രവർത്തനം നടത്തിവരികയാണ്. അറസ്റ്റിലായവരുടെ മോചനത്തിനായുള്ള നടപടികൾ സി എസ് ഐ സഭ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വൈദികർക്കും കുടുംബത്തിനും ആവശ്യമായ എല്ലാ നിയമസഹായവും നൽകുമെന്ന് സഭാ അധികൃതർ അറിയിച്ചു.

Sharjah city AG

Comments are closed.