Ultimate magazine theme for WordPress.

വിജയങ്ങൾ ക്രിസ്തുവിനുള്ള സമർപ്പണം; വിശ്വാസം സാക്ഷ്യപ്പെടുത്തി കോച്ച് ഡിമെക്കോ റയാൻസ്

ഹൂസ്റ്റൺ: കളി മൈതാനത്തെ വിജയങ്ങൾക്കപ്പുറം ദൈവത്തോടുള്ള വിശ്വാസമാണ് തന്റെ ടീമിന്റെ കരുത്തെന്ന് പ്രഖ്യാപിച്ച് ഹൂസ്റ്റൺ ടെക്സൻസ് ഹെഡ് കോച്ച് ഡിമെക്കോ റയാൻസ്. നാഷണൽ ഫുട്ബോൾ ലീഗ് പ്ലേഓഫിൽ ഇടംപിടിച്ചതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് തന്റെ വിജയരഹസ്യം യേശുക്രിസ്തുവിലുള്ള വിശ്വാസമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞത്.

ടെക്സൻസ് ടീമിന് മേൽ ഇന്ന് പ്രകാശം പരക്കുന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ ടീമിലെ ഓരോ അംഗത്തിനും ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ആ വിശ്വാസമാണ് ഞങ്ങളെ നയിക്കുന്നത്. ക്രിസ്തുവിലൂടെ ഞങ്ങളുടെ വെളിച്ചം ലോകത്തിന് മുൻപിൽ പ്രകാശിക്കാൻ അനുവദിച്ച ദൈവത്തിന് ഞാൻ നന്ദി പറയുന്നു. എല്ലാ സ്തുതിയും ബഹുമാനവും അവിടുത്തേയ്ക്ക് മാത്രമാകട്ടെ എന്ന് ലോസ് ഏഞ്ചൽസ് ചാർജേഴ്സിനെതിരെയുള്ള നിർണ്ണായക വിജയത്തിന് ശേഷം സംസാരിക്കവേ റയാൻസ് പറഞ്ഞു.

Sharjah city AG

Comments are closed.