തൃശൂർ: നൂറു കിലോമീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും നീളംകൂടിയ കൈയെഴുത്ത് ബൈബിളിന് ‘ബെസ്റ്റ് ഓഫ് ഇന്ത്യ’ റെക്കോർഡ് ലഭിച്ചു. കെസിവൈഎം തൃശൂർ അതിരൂപതയും പരിശുദ്ധ വ്യാകുലമാതാ ബസിലിക്ക തീർഥകേന്ദ്രവും സംയുക്തമായി, 2025-ാം ജൂബിലി വർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പദ്ധതിയിൽ 2025 പേർ ചേർന്നാണ് ബൈബിൾ പൂർണമായി കൈയെഴുതി തയ്യാറാക്കിയത്.
ബൈബിളിന്റെ പ്രകാശനം കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് അവസാന വാക്യം എഴുതി നിർവഹിച്ചു. ഇന്നലെ രാവിലെ 8.30ന് ബസിലിക്ക അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡൽഹിയിലെ ‘ബെസ്റ്റ് ഓഫ് ഇന്ത്യ’ റെക്കോർഡ് പ്രതിനിധി എം.കെ. ജോസിയിൽ നിന്ന് കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്, തീർഥകേന്ദ്രം റെക്ടർ ഫാ. തോമസ് കാക്കശേരി, ഫാ. ജിയോ ചെരടായി, ഫാ. സാജൻ വടക്കൻ, ഫാ. അലക്സസ് മരോട്ടിക്കൽ, കെസിവൈഎം തൃശൂർ അതിരൂപത ഭാരവാഹികൾ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
കെസിവൈഎം തൃശൂർ അതിരൂപത ഭാരവാഹികൾ, വിവിധ ഫൊറോന യൂണിറ്റ് ഭാരവാഹികൾ, യുവജന പ്രതിനിധികൾ, പരിശുദ്ധ വ്യാകുലമാതാ ബസിലിക്ക കൈക്കാരന്മാർ, ഇടവക പ്രതിനിധികൾ, ശതാബ്ദി വർഷാഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.