Ultimate magazine theme for WordPress.

ദി ചർച്ഛ് ഓഫ് ഗോഡ് കല്ലുമല ദൈവസഭയുടെ ജനറൽ കൺവെൻഷൻ സമാപിച്ചു

കല്ലുമല: മാറുന്ന ലോകത്തിൽ മാറ്റമില്ലാത്ത ക്രിസ്തുവിന്റെ സാക്ഷികളായി വെല്ലുവിളികളെ അതിജീവിച്ചു കർത്താവിന്റെ വരവിനായി പ്രത്യാശയോടെ സഭ നിൽക്കണമെന്ന ശക്തമായ സന്ദേശത്തോടെ ദൈവസഭയുടെ ഈ വർഷത്തെ ജനറൽ കൺവെൻഷൻ സമാപിച്ചു.

ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റർ ഏം ഡി രാജൻ സമാപന സന്ദേശം നൽകി . പാസ്റ്റർ പി ജെ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. രാജു കെ ജോർജ് , പാസ്റ്റർ ജോർജ് ജോസഫ് തുടങ്ങിയ ദൈവദാസന്മാർ ശുശ്രുഷിച്ചു. പാസ്റ്റർ കെ എസ് മത്തായിയുടെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ കൺവെൻഷൻ അനുഗ്രഹമായി സമാപിച്ചു .

ഡിസംബർ 24-28 വരെ കല്ലുമല ഐ ഇ എം ഗ്രൗണ്ടിൽ നടന്ന രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ കെ ജെ തോമസ് , റജി മാത്യു ,ബി മോനച്ചൻ , തോമസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. പകൽ യോഗങ്ങളിൽ സഭയുടെ പുത്രികാ സംഘടനകളായ ഇവാഞ്ചലിസം ബോർഡ് , പി വൈ എം , ചൈൽഡ് ഇവാഞ്ചലിസം , സിസ്റ്റേഴ്സ് ഫെല്ലോഷിപ് എന്നിവരുടെ അനുഗ്രഹീത യോഗങ്ങൾ നടന്നു.

 

വാർത്ത: പാസ്റ്റർ തോമസ് കുട്ടി

Sharjah city AG

Comments are closed.