തിരുവല്ല: ഐ.പി.സി തിരുവല്ല സെന്ററിന് ദീർഘവർഷങ്ങളായി പകരംവയ്ക്കാനാവാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളും ആത്മീയ പിന്തുണയും നൽകി വരുന്ന ബ്രദർ തോമസ് കെ. വർഗീസ് ഒക്ലഹോമ (ജോർജിക്കുട്ടിച്ചായൻ) അവർക്കു ഐ.പി.സി തിരുവല്ല സെന്ററിന്റെ ഹൃദയപൂർവ്വമായ ആദരവ് നൽകി.
ഐ.പി.സി മുൻ ജനറൽ പ്രസിഡന്റും തിരുവല്ല സെന്റർ ശുശ്രൂഷകനുമായ റവ. ഡോ. കെ. സി. ജോൺ ആണ് ആദരവ് കൈമാറിയത്. ഐ.പി.സി തിരുവല്ല സെന്ററിലെ സഭയായ ബെഥേൽ വെമ്പാല സഭാഹാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെന്റർ ശുശ്രൂഷക സമ്മേളനത്തിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങിൽ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ചാക്കോ ജോൺ, സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ജോയിന്റ് സെക്രട്ടറി ബ്രദർ റോയി ആന്റണി, ട്രഷറർ ബ്രദർ ജോജി ഐപ്പ് മാത്യൂസ്, സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ബാബു തലവടി, സെന്റർ കമ്മിറ്റി അംഗങ്ങൾ, സീനിയർ പാസ്റ്റർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തിരുവല്ല സെന്ററിനോടും അനുബന്ധ പ്രവർത്തനങ്ങളോടും ബ്രദർ തോമസ് കെ. വർഗീസ് കാണിച്ചു വരുന്ന നിരന്തരമായ സഹകരണത്തിനും പിന്തുണയ്ക്കും സെന്ററിന്റെ പേരിൽ റവ. ഡോ. കെ. സി. ജോൺ പ്രത്യേക നന്ദി രേഖപ്പെടുത്തി.

Comments are closed.