Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സംസ്ഥാന ക്യാമ്പിന് അനുഗ്രഹ സമാപ്തി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന അദ്ധ്യാപക വിദ്യാർത്ഥി ക്യാമ്പ് സമാപിച്ചു. ഡിസംബർ 24 മുതൽ 26 വരെ അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിലാണ് ക്യാമ്പ് നടന്നത്.

സൺഡേസ്കൂൾ പ്രസിഡണ്ട് പാസ്റ്റർ വി.പി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദൈവവചന ക്ലാസുകൾ, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, കൗൺസിലിംഗ് സെഷൻ, സംഗീത ശുശ്രൂഷ എന്നിവർ ക്യാമ്പിന്റെ ഭാഗമായി നടന്നു.

ക്യാമ്പിൽ 32 കുട്ടികൾ യേശുവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ചു. 24 കുട്ടികൾ സ്നാനപ്പെടുവാൻ തീരുമാനിക്കുകയും 25 കുട്ടികൾ അന്യഭാഷ അടയാളത്താൽ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുവാനും ഇടയായി. 13 കുട്ടികൾ മുഴുവൻ സമയ സുവിശേഷ വേലക്കായും 63 കുട്ടികൾ ജോലിയോടൊപ്പം സുവിശേഷ വേലക്കായും തങ്ങളെ തന്നെ സമർപ്പിച്ചു.

ബാല സുവിശേഷീകരണത്തിൻ്റെ സമസ്ത മേഖലകളെയും പ്രതിപാതിക്കുന്ന അദ്ധാപക ട്രെയ്നിങ് പങ്കെടുത്തവർക്ക് നവ്യ അനുഭവം പകരുന്നതും പുനർ സമർപ്പണത്തിന് കാരണവുമായി.
സംസ്ഥാന സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Sharjah city AG

Comments are closed.