Ultimate magazine theme for WordPress.

സൊമാലിയയിൽ കൊടും വരൾച്ച: 46 ലക്ഷം പേർ ദുരിതത്തിൽ

മൊഗാദിഷു: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ വരൾച്ച അതീവ ഗുരുതരമായ നിലയിലേക്ക് നീങ്ങുന്നു. രാജ്യത്തുടനീളം 4.61 ദശലക്ഷം ആളുകളെ വരൾച്ച നേരിട്ട് ബാധിച്ചതായും കുടുംബങ്ങൾ അതിജീവനത്തിനായി കഷ്ടപ്പെടുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിയായ ഒസിഎച്ച്എ അറിയിച്ചു. പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ സൊമാലിയൻ ഫെഡറൽ ഗവൺമെന്റും പ്രാദേശിക നേതാക്കളും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മഴയുടെ അഭാവം മൂലം കാർഷിക മേഖലയും കന്നുകാലി സമ്പത്തും തകർന്നതാണ് തിരിച്ചടിയായത്. നിലവിൽ രണ്ട് ദശലക്ഷത്തോളം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്ന് യുഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ അഞ്ച് ലക്ഷത്തോളം കുട്ടികളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി ജനങ്ങൾ വൻതോതിൽ പലായനം ചെയ്യുകയാണ്.

Sharjah city AG

Comments are closed.