Ultimate magazine theme for WordPress.

ക്രിസ്തുമസ് വേണ്ട; ഉത്തർ പ്രദേശ് സർക്കാർ നടപടിയിൽ പ്രതിഷേധം രേഖപെടുത്തി സി.സി.എഫ്

കോട്ടയം : ലോകമെമ്പാടുമുള്ള ജനങ്ങൾ ഒന്നിച്ച് ആഘോഷിക്കുന്ന ക്രിസ്‌മസ് ആഘോഷത്തിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് സംസ്ഥാനത്തെ സ്കൂ‌ളുകളിൽ വർഷങ്ങളായി നൽകി കൊണ്ടിരിക്കുന്ന സ്‌കൂൾ അവധി നിർത്തൽ ചെയ്ത ഉത്തർ പ്രദേശ് സർക്കാർ നടപടിയിൽ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ശക്തമായ പ്രതിഷേധം രേഖപെടുത്തി. ചർച്ചിൽ ആരാധന നടത്തികൊണ്ടിരുന്ന വൈദികനെ ഭീഷണിപെടുത്തുന്ന സംഘപരിവാറിൻറെ ആക്രമണവും, ഒഡീഷയിൽ ക്രിസ്‌തുമസ് സാൻ്റയുടെ വേഷം വില്പന നടത്തിയ കച്ചവടക്കാരോട് ഇന്ത്യ ഹിന്ദുരാജ്യമാണ്, ക്രിസ്ത്യൻ ആഘോഷം പാടില്ല എന്ന് പറഞ്ഞു അടിച്ചോടിക്കുന്നതും ജനാധിപത്യ മൂല്യങ്ങൾക്കും, ഇന്ത്യൻ ഭരണഘടനയുടെ നിയമത്തിനും ചേർന്നത് അല്ല എന്ന് യോഗം വിലയിരുത്തി.

അനേകം സ്വാതന്ത്ര്യ സമരനേതാക്കളായ മഹാരഥൻമാരുടെ ജീവിത കഷ്ടപാടുകളും ത്യാഗങ്ങളും തീഷ്ണതയുമാണ് ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചത്. വെറ്റില ഇലയിലെ ഓരോ നാരുകൾ പോലെ വിവിധ സംസ്ഥാനങ്ങളും വിവിധ ഭാഷകളും വിവിധ സമുദായത്തിൽ പെട്ട ജനങ്ങൾ ഏക മനസ്സമേടെ രൂപപെട്ടതാണ് ഇന്ത്യ രാജ്യം. സ്വാതന്ത്ര്യം ലഭിച്ച് 78-ൽ പരം വർഷം കഴിഞ്ഞപ്പോൾ ക്രിസ്‌തുമസ് ആഘോഷത്തിന് മേൽ വരുന്ന പ്രതിഷേധങ്ങൾ ജനാധിപത്യത്തിൽ മേൽ വരുന്ന കടന്നു കയറ്റം ആണ്. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന സാമൂഹിക വിരുദ്ധരായ മത ഭ്രാന്തൻമാരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കാൻ യോഗം പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ എന്നിവരോട് നിവേദനത്തിൽ കൂടി ആവശ്യപെട്ടു. പ്രസിഡന്റ് അഡ്വ. റോയി വാരിക്കാടിൻ്റ അധ്യഷതയിൽ ജോഷ്വാ മാത്യു, ഡോ. റോബിൻ പി. മാത്യു, ആമ്പൽ ജോർജ്, ബെന്നി കോട്ടപ്പുറം, പാസ്‌റ്റർ ഡോ. ബിനു സാമൂൽ, റെജി മാത്യു തിരുവനന്തപുരം, അരുൺ രാജ് പൂയപള്ളി, രാജു കെ തോമസ്, ടിജി കെ തോമസ്, ടോജോ കല്ലറക്കൽ, സി എ ജോയി എന്നിവർ പ്രസംഗിച്ചു.

Sharjah city AG

Comments are closed.