Ultimate magazine theme for WordPress.

ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ 500% വർദ്ധനവ്

ന്യൂഡൽഹി: ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ വൻതോതിൽ വർദ്ധിച്ചതായി കണക്കുകൾ. 2014-ൽ 139 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് 2024-ൽ അത് 834 ആയി ഉയർന്നുവെന്ന് യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം വ്യക്തമാക്കി. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന നാഷണൽ ക്രിസ്റ്റ്യൻ കൺവെൻഷനിലാണ് ഈ ആശങ്കാജനകമായ വിവരങ്ങൾ പങ്കുവെച്ചത്.

93 ശതമാനം കേസുകളിലും നീതി ലഭിക്കുന്നില്ല ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും നിയമനടപടികൾ സ്വീകരിക്കുന്നതിൽ വലിയ വിമുഖതയുണ്ടെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി. ഈ വർഷം സെപ്റ്റംബർ വരെ നടന്ന 579 ആക്രമണങ്ങളിൽ വെറും 39 എണ്ണത്തിൽ മാത്രമാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. 93 ശതമാനം കേസുകളിലും നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നതായി സംഘാടകർ ആരോപിച്ചു.

Sharjah city AG

Comments are closed.