വാഷിംഗ്ടൺ: പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ടേണിംഗ് പോയിന്റ് യുഎസ്എ സ്ഥാപകനുമായ ചാർളി കിർക്കിന്റെ വിയോഗം അമേരിക്കൻ സമൂഹത്തിൽ വലിയ ആത്മീയ മാറ്റങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ടുകൾ. കിർക്കിന്റെ മരണം തന്നെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിച്ചുവെന്ന് പ്രമുഖ ഹോളിവുഡ് നടി ജെന്നി മക്കാർത്തി വെളിപ്പെടുത്തി.
ചാർളി കിർക്കിന്റെ മരണത്തെത്തുടർന്ന് താൻ ഉടൻ തന്നെ ബൈബിൾ പഠനം ആരംഭിച്ചതായും ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിയതായും മക്കാർത്തി പറഞ്ഞു. ഓരോ ദാരുണമായ സംഭവത്തിലും നന്മ കണ്ടെത്താൻ ശ്രമിച്ചാൽ അത് നമ്മെ മുന്നോട്ട് നയിക്കും. ഇപ്പോൾ സംഭവിക്കുന്ന ആത്മീയ ഉണർവിലേക്ക് നോക്കൂ. ഞാനുൾപ്പെടെ എത്രയോ പേർ ദൈവത്തിലേക്ക് കൂടുതൽ അടുത്തിരിക്കുന്നു എന്ന് അവർ പറഞ്ഞു. താനും ഭർത്താവും നടനുമായ ഡോണി വാൾബർഗും ഇപ്പോൾ ക്രിസ്ത്യൻ ജീവിതമാണ് നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ചാർളി കിർക്ക് ലോകത്തെ രക്ഷിച്ചുവെന്നും ജനങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിച്ചത് അദ്ദേഹത്തിന്റെ വലിയ പൈതൃകമാണെന്നും മക്കാർത്തി അനുസ്മരിച്ചു.

Comments are closed.