വാഷിംഗ്ടൺ: നെറ്റ്ഫ്ലിക്സിൽ കുട്ടികൾക്കായുള്ള പരിപാടികളിൽ (പ്രത്യേകിച്ച് ജി-റേറ്റഡ്, ടിവി-വൈ7-റേറ്റഡ് സീരീസുകളിൽ) ട്രാൻസ് ഐഡൻ്റിറ്റി കഥാപാത്രങ്ങളും സ്വവർഗ്ഗാനുരാഗ ദമ്പതികളും ഉൾപ്പെടെയുള്ള എൽ ജി ബി റ്റി ക്യൂ ഉള്ളടക്കം വ്യാപകമായി ഉൾപ്പെടുത്തിയിരിക്കുന്നതായി പുതിയ പഠനം. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ക്രിസ്ത്യൻ കൺസർവേറ്റീവ് ഗ്രൂപ്പായ കൺസേൺഡ് വിമൻ ഫോർ അമേരിക്ക പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ.
കുട്ടികൾക്കായി നെറ്റ്ഫ്ലിക്സിലുള്ള 326 ഷോകളെ പഠനത്തിനായി വിശകലനം ചെയ്തു. കുട്ടികൾക്കായുള്ള സീരീസുകളിൽ 33%ലും എൽ ജി ബി റ്റി തീമുകൾ ഉണ്ട്. നെറ്റ്ഫ്ലിക്സിൻ്റെ കുട്ടികൾക്കെതിരായതും കുടുംബത്തിന് എതിരായതുമായ അജണ്ട തുറന്നു കാണിക്കപ്പെട്ടിരിക്കുന്നു എന്ന് സി ഡബ്ലിയു എ പ്രസിഡൻ്റും സിഇഒയുമായ പെൻ്റി നാൻസ് പ്രസ്താവനയിൽ പറഞ്ഞു. ലൈംഗികതയും ലിംഗഭേദവും സംബന്ധിച്ച സംഭാഷണങ്ങൾ മാതാപിതാക്കൾക്ക് മാത്രം തീരുമാനിക്കേണ്ട വിഷയങ്ങളാണെന്നും ഒരു കാർട്ടൂൺ കാരണം ഇത്തരം സംഭാഷണങ്ങൾക്ക് നിർബന്ധിതരാകാൻ ഒരു മാതാപിതാക്കളും ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Comments are closed.