Ultimate magazine theme for WordPress.

ഡൽഹിയിൽ ഓറഞ്ച് അലേർട്ട്: വായു ഗുണനിലവാരം ഗുരുതരം

ന്യൂഡൽഹി: തലസ്ഥാന നഗരിയായ ഡൽഹിയിൽ വായു മലിനീകരണം വീണ്ടും അതിരൂക്ഷമായ നിലയിൽ. തിങ്കളാഴ്ച രാവിലേയും കനത്ത പുകമഞ്ഞ് നഗരത്തെ മൂടിയതോടെ പല പ്രദേശങ്ങളിലും വായു ഗുണനിലവാര തോത് 500-ന് അടുത്തെത്തി. ഇതോടെ ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (തിങ്കളാഴ്ച രാവിലെ 6 മണിക്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഡൽഹിയിലെ ശരാശരി എ ക്യൂ ഐ 456 ആണ്. ഞായറാഴ്ച ഇത് 461 ആയിരുന്നു. എ ക്യൂ ഐ 401 മുതൽ 500 വരെ രേഖപ്പെടുത്തുന്നത് അതിരൂക്ഷം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

Sharjah city AG

Comments are closed.