സിഡ്‌നി: സിഡ്‌നിയിലെ വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പിൽ പത്തു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. സംഭവത്തിൽ രണ്ട് ഷൂട്ടർമാരെ കസ്റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു.
കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ ജനക്കൂട്ടത്തിലേക്ക് വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ബോണ്ടിയിലെ സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അറിയിച്ചു. ഹനൂക്കയുടെ ആദ്യ ദിവസം ജൂത ഓസ്ട്രേലിയക്കാരെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം എല്ലാ ഓസ്‌ട്രേലിയക്കാർക്കും നേരെയുള്ള ആക്രമണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹനൂക്ക ജറുസലേം ദൈവാലയത്തിന്റെ പുനഃസമർപ്പണവും വിശ്വാസ സംരക്ഷണവും സ്മരിക്കുന്ന യഹൂദ ദീപോത്സവമാണ്, മക്കബേയരുടെ കാലഘട്ടവുമായി ബന്ധപ്പെട്ടാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുവരികയാണെങ്കിലും, അവയുടെ ആധികാരികത പൊലീസ് പരിശോധിച്ചുവരികയാണെന്നുംവിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു

Comments are closed.