തലവടി : ഒന്നാം വിവാഹ വാർഷികാഘോഷത്തിനായി ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവ ആരോഗ്യ പ്രവർത്തക കെഎസ്ആർടിസി ബസ് കയറി മരണമടഞ്ഞു. ബുധനാഴ്ച രാത്രി എട്ട് മണിയോടുകൂടി അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ കേളമംഗലത്തുവെച്ചാണ് നാടിനെ നടുക്കിയ അപകടം. തലവടി ആനപ്രമ്പാൽ തെക്ക് യു.പി. സ്കൂളിന് സമീപം കണിച്ചേരിൽ ചിറയിൽ മെറീന ഷാനോ (24) ആണ് മരിച്ചത്. എറണാകുളം മാതാ അമൃതാനന്ദമയി ആശുപതിയിൽ നേഴ്സാണ് മെറീന. അമ്പലപ്പുഴയിൽ റെയിൽവേ സ്റ്റേഷനിൽ ട്രയിനിൽ എത്തിയ മെറീനയെ ഭർത്താവ് ഷാനോ കെ ശാന്തൻ ബൈക്കിലെത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. സംസ്കാരം പിന്നീട്.

Comments are closed.